പത്തനംതിട്ട പോലീസ് സഹകരണസംഘം കെയർ ഹോം പദ്ധതിയിൽ വീട് നൽകി.

[email protected]

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് എംപ്ലോയീസ് സഹകരണ സംഘം തിരുവല്ല നിരണം സ്വദേശിനി ലേഖ ചെല്ലപ്പനു വീടു നിർമിച്ചു നൽകി. 550 സ്ക്വയർ ഫീറ്റ് ഉള്ള വീട് 8 ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്. ജില്ലാ പോലീസ് ചീഫ് ജി.ജയദേവ് ഐ.പി.എസ് താക്കോൽ ദാനം നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട് ഇ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. തിരുവല്ല ഡി.വൈ.എസ്.പി ഉമേഷ് കുമാർ, ജോയിന്റ് രജിസ്ട്രാർ ജോസ് എബ്രഹാം, ഡെപ്യൂട്ടി രജിസ്ട്രാർ പ്രമീള കുമാരി, അസിസ്റ്റന്റ് രജിസ്ട്രാർ മാരായ ഹിരൺ ,അജിത , സംഘം ഡയറക്ടർ മനോജ് കുമാർ പി .പി. തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News