പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കൊല്ലം ആനയടി ക്ഷീരസംഘത്തില്‍ പാലളക്കുന്ന മുഴുവന്‍ കര്‍ഷരുടെയും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വേണുഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി ബിനുകുമാര്‍ ഭരണസമിതി അംഗങ്ങളായ മോഹനന്‍ പിള്ള, പ്രസന്നന്‍ പിള്ള, രാജേന്ദ്രന്‍, സരസ്വതി, രാജേശ്വരി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.