നീതി മെഡിക്കല്‍ ലാബ് & നീതി മെഡിക്കല്‍സ് പ്രവര്‍ത്തനമാരംഭിച്ചു

[mbzauthor]

മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ മാറഞ്ചേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപം നീതി മെഡിക്കല്‍ ലാബ് & നീതി മെഡിക്കല്‍സ് പ്രവര്‍ത്തനമാരംഭിച്ചു. നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ് പി. ടി അജയ്മോഹന്‍, നീതി മെഡിക്കല്‍സിന്റെ ഉദ്ഘാടനം പൊന്നാനി അസി. രജിസ്ട്രാര്‍ പൊന്നാനി വി. വി.അസ്ലം എന്നിവര്‍ നിര്‍വഹിച്ചു.


ബാങ്ക് പ്രസിഡന്റ് എ.കെ ആലി അധ്യക്ഷത വഹിച്ചു. മുന്‍ അസി. രജിസ്ട്രാര്‍ ജയരാജന്‍, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം.വി. ശ്രീധരന്‍ മാസ്റ്റര്‍, ബാങ്ക് സെക്രട്ടറി ആര്‍. സോമവര്‍മ്മ, ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍, സര്‍ക്കിള്‍ സഹ. യൂണിയന്‍ ചെയര്‍മാന്‍ ഹബീബ് റഹ്മാന്‍, പി. പി യൂസഫലി, ടി. മാധവന്‍, നൂറുദ്ധീന്‍ പോഴത്ത്, സുലൈഖ റസാക്ക്, രാജാറാം എരമംഗലം, നജ്മുദ്ധീന്‍, അബ്ദുറഹിമാന്‍ ബാങ്ക് ഡയരക്ടര്‍ എന്‍. പോക്കര്‍ എന്നിവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.