നിക്ഷേപ സമാഹരണം: സി.അശോക് കുമാറിന് ഒന്നാം സ്ഥാനം
സഹകരണ നിക്ഷേപസമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ജീവനക്കാരില്‍ ഒന്നാം സ്ഥാനം സി. അശോക് കുമാറിന് ലഭിച്ചു. പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്.
സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജോ.രജിസ്ട്രാര്‍ (ജനറല്‍) ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാര്‍ സി.പി.അഷറഫ് സ്വാഗതം പറഞ്ഞു.