നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ പൊതു ബോര്‍ഡ് വെക്കണമെന്ന നിര്‍ദേശം പരിഗണനയില്‍

Deepthi Vipin lal

കേരള സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുത്ത് അതു കൃത്യമായി പുതുക്കുന്ന സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു സുരക്ഷ ഉറപ്പു നല്‍കുന്നു എന്ന നിക്ഷേപ ഗാരന്റി പത്രം സംഘങ്ങളുടെ ശാഖകളില്‍ ബോര്‍ഡിന്റെ എംബ്ലത്തോടെ പൊതു വാക്കെഴുതിയ പൊതു ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പരിഗണനാര്‍ഹമാണ് എന്നു ഗാരന്റി ഫണ്ട് ബോര്‍ഡിന്റെ ജോയന്റ് രജിസ്ട്രാര്‍ / സെക്രട്ടറി അറിയിച്ചു. കോഴിക്കോട് കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. ദിനേഷ്‌കുമാര്‍ 2021 നവംബര്‍ 30 നു സി.എം.ഒ. പോര്‍ട്ടലില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ നിര്‍ദേശമുണ്ടായിരുന്നത്.

കേരള സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുത്ത് കൃത്യമായി പുതുക്കുന്ന സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു സുരക്ഷ ഉറപ്പു നല്‍കുന്നു എന്നു രേഖപ്പെടുത്തി ബോര്‍ഡിന്റെ എംബ്ലത്തോടെ സഹകരണ സംഘം രജിസ്ട്രാറും ബോര്‍ഡ് സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ നിക്ഷേപ ഗാരന്റി പത്രം സംഘങ്ങള്‍ക്കു നല്‍കുന്നുണ്ട്. ഈ ഗാരന്റി പത്രം നിക്ഷേപകര്‍ കാണത്തക്കവിധം സംഘങ്ങളുടെ എല്ലാ ശാഖകളിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്. ബോര്‍ഡിന്റെ എംബ്ലത്തോടെ പൊതു വാക്കെഴുതിയ പൊതു ബോര്‍ഡ് വെക്കണം എന്നായിരുന്നു ദിനേഷ് കുമാറിന്റെ അപേക്ഷ. ഈ അപേക്ഷ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിന്റെ അടുത്ത ഭരണ സമിതിയോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ ദിനേഷ് കുമാറിനെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News