നഞ്ചിയമ്മയ്ക്ക് ആദരവുമായി സഹകരണ ജീവനക്കാർ.
അട്ടപ്പാടിയിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളസിനിമയുടെ നെറുകയിൽ എത്തിയ നഞ്ചിയമ്മയെ ആദരിക്കാൻ സഹകരണ ജീവനക്കാർ അഗളി നക്കുപതി ഊരിലെത്തി. പാലക്കാട് കേരള ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്ക് ആദരവുമായി ചുരം കയറിഎത്തിയത്. ‘അയ്യപ്പനും കോശിയും’ നഞ്ചിയമ്മയും പിന്നെ കേരള ബാങ്ക് ജീവനക്കാരും ചേർന്ന കുറച്ചു നിമിഷങ്ങൾ..
“”പാട്ടുകേട്ടില്ലേ …..സൂപ്പർ അല്ലേ …..എൻറെ പാട്ട് സൂപ്പർ” ആണെന്ന് നിഷ്കളങ്കമായ ചിരിയോടെ പറയുന്ന അട്ടപ്പാടി അഗളി നക്കുപതി ഊരിലെ നഞ്ചിയമ്മ തൻറെ അറുപതാം വയസ്സിൽ പാടിയ പാട്ട് ഇന്ന് സാമൂഹ്യ മാധ്യമങ്ങളി വൈറലാണ്… സച്ചിൻ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിൽ നഞ്ചിയമ്മ പാടിയ ആദിവാസി നാടൻപാട്ട് മലയാളികൾ നെഞ്ചോട് സ്വീകരിച്ചുകഴിഞ്ഞു.
ഈ സിനിമയിൽ “കളക്കാത്ത….എന്നു തുടങ്ങുന്ന ടൈറ്റിൽ പാട്ട് പാടിയ നഞ്ചിയമ്മയ്ക്ക് ആദരവുമായാണ് കേരള സംസ്ഥാന സഹകരണ ബാങ്ക് അഗളി മൊബൈലിൽ ശാഖയിൽ ജോലി ചെയ്യുന്ന അനന്തന്റെ നേതൃത്വത്തിൽ ജീവനക്കാർ എത്തിയത്. അജയഘോഷ്, അഭിലാഷ് തുടങ്ങിയവരും സഹകരണത്തിന്റെ സ്നേഹ സ്പർശത്തിന് ഉണ്ടായിരുന്നു.
[mbzshare]