നഗരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ ആദരിച്ചു

[mbzauthor]

നഗരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 51 വര്‍ഷം സേവനമനുഷ്ഠിച്ച എ. ഇബ്രാഹിംകുട്ടിയെ ആദരിച്ചു. നഗരൂര്‍ ക്രിസ്റ്റല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ‘നിറവ് സാംസ്‌കാരിക സമ്മേളനവും കലാ സംഗീത സായാഹ്നവും രമേശ് ചെന്നിത്തല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കനകജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു.

അടൂര്‍ പ്രകാശ് എം.പി അധ്യക്ഷത വഹിച്ചു. അഡ്വ. കെ മോഹന്‍കുമാര്‍, അഡ്വ. ശ്രീധരന്‍, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, എ. ശിഹാബുദ്ദീന്‍, നഗരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, നിസാമുദ്ദീന്‍ നാലപ്പാട്, തോട്ടയ്ക്കാട് ശശി, നബീല്‍ കല്ലമ്പലം, ബി. രത്നാകരന്‍ പിള്ള, ജി. സുദര്‍ശന്‍, എ.പി സന്തോഷ് ബാബു, അജി കേശവപുരം, രാജേഷ് ടി.ആര്‍, സെക്രട്ടറി ടി. അനില്‍കുമാര്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.