നഗരിപ്പുറം ബാങ്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

Deepthi Vipin lal

നഗരിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളില്‍ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. ബാങ്ക് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്‍ മണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിതയ്ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി.


ബാങ്ക് ഡയരക്ടര്‍ എ.വി.എം. റസാഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ മുത്തലി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.കെ.ജയശ്രീ, മെമ്പര്‍ ഷിഹാബ്, ഡയറക്ടര്‍ വനജ, വി.ഇ.ഒ. മധുസൂദനന്‍, ആര്‍.ആര്‍.ടി. വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News