ധർമ്മടം ബാങ്കിലെ നവീകരിച്ച കോ-ഓപ്മാർട്ടും നീതി മെഡിക്കൽസും ഉദ്ഘാടനം ചെയ്തു
ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോ-ഓപ്പ് മാർട്ടിന്റെയും നീതി മെഡിക്കൽസിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നിർവ്വഹിച്ചു. ചടങ്ങിൽ ധർമ്മടം ഗ്രാമ പ്പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രവി അദ്ധ്യക്ഷത വഹിച്ചു. കോ-ഓപ്പ് മാർട്ടിൽ നിന്നുള്ള ആദ്യവിൽപ്പന തലശ്ശേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എൻ.കെ. നിഖിൽ ബേങ്ക് മുൻ പ്രസിഡൻ്റ് പണിക്കൻ രാജന് പച്ചക്കറി കിറ്റ്നൽകി നിർവ്വഹിച്ചു. കൃഷി ഓഫീസർ സുരേഷ് ആശംസ നേർന്നു. ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി. അനിൽ സ്വാഗതവും സെക്രട്ടറി എൻ.പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.