ദേശാഭിവര്‍ധിനി ബാങ്കിന്റെ സുസ്ഥിരആലുവ പദ്ധതി

moonamvazhi

ആലുവ ദേശാഭിവര്‍ധിനി സഹകരണബാങ്ക് നഗരത്തില്‍ സമഗ്രകാര്‍ഷികവികസനവും സമ്പൂര്‍ണശുചിത്വവും ലക്ഷ്യമാക്കി നടപ്പാക്കുന്ന സുസ്ഥിരആലുവപദ്ധതിയുടെ രൂപവത്കരണയോഗം നടന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ. വി. സലിം അധ്യക്ഷനായിരുന്നു. പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് മുന്‍സെക്രട്ടറി എം.പി. വിജയന്‍, കൃഷിവിദഗ്ധന്‍ എം.എസ്. നാസര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ദേശാഭിവര്‍ധിനി സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി എ.എച്ച്. അബ്ദുള്‍റഷീദ്, മുന്‍പ്രസിഡന്റ് പി.എം. സഹീര്‍, ഭരണസമിതിയംഗം പി.ആര്‍. രതീഷ്, കെ. ജയപ്രകാശ്, അഡ്വ. ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News