ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി
ദേവികുളം താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ബാങ്ക് ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പള തുകയായ 36541 രൂപയും ഉള്‍പ്പെടെ 536541 രൂപ ബാങ്ക് പ്രസിഡന്റ് സി.എ.ഏലിയാസ് ദേവികുളം എം.എല്‍.എ. അഡ്വ. എസ്. രാജക്ക് ചെക്ക് കൈമാറി.
ബാങ്ക് വൈസ് പ്രസിഡന്റ് പി.ബി.സജീവ്, ഡയരക്ടര്‍മാരായ പി.പി.സാബു, വിനു സ്‌കറിയ, എം എ ഹംസ, കെ.കെ കൃഷ്ണന്‍, മിനി ലാലു, ബാങ്ക് സെക്രട്ടറി സി ജെ അനിതകുമാരി എന്നിവര്‍ പങ്കെടുത്തു.