തുണി സഞ്ചിയുടെ പ്രോത്സാഹനത്തിനായി, കടയിൽ എത്തുന്നവർക്ക് ചോക്ലേറ്റ് നൽകുകയാണ് വെണ്ണൂർ സഹകരണ ബാങ്ക്.

adminmoonam

തുണി സഞ്ചിയുമായി കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് ചോക്ലേറ്റ് നൽകി പ്രോത്സാഹിപ്പിക്കുകയാണ്തൃശ്ശൂർ ജില്ലയിലെ വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് വ്യാപാരികളുടെ സഹകരണത്തോടെ മാള ആലത്തൂർ വില്ലേജ് പരിധിയിലെ മുഴുവൻ കടകളിലും അഞ്ചുരൂപയുടെ ചോക്ലേറ്റ് നൽകുന്നത്. വില്ലേജിലെ 3000 കുടുംബങ്ങളിലേക്ക് ബാങ്ക്, തുണിസഞ്ചി വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ വ്യാപാരസ്ഥാപനങ്ങളിൽ ഏകദേശം പതിനായിരം രൂപ ചെലവഴിച്ച് ചോക്ലേറ്റ് വാങ്ങി നൽകി. ജീവനം ഇക്കോ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് നൂതന ആശയം നടപ്പാക്കുന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് കവറുകൾ നിരോധിക്കാനായി തുണിസഞ്ചികൾക്കും പേപ്പർ കവറുകൾക്കും പ്രചാരണം നൽകുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് പോളി ആന്റണിയും സെക്രട്ടറി ഇ.ഡി. സാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News