ടാഡ്കോസ് ന്റെ “മുറ്റത്തെ മീൻ” പദ്ധതിക്ക് തുടക്കമായി.

[mbzauthor]

കോഴിക്കോട് ടാഡ്കോസ് ന്റെ മുറ്റത്തെ മീൻ പദ്ധതിക്ക് തുടക്കമായി. വീട്ടുമുറ്റത്ത് ചെറിയതോതിൽ മീൻ വളർത്താൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് സൊസൈറ്റി പദ്ധതി ആരംഭിച്ചിരിക്കുന്നത്. കുളം നിർമ്മിക്കാനും ടാങ്ക് ഒരുക്കാനും മത്സ്യകുഞ്ഞുങ്ങളെ കിട്ടാനുമുള്ള ബുദ്ധിമുട്ടും ഒഴിവാക്കുകയാണ് ലക്ഷ്യം. ഒപ്പം ശാസ്ത്രീയമായി മത്സ്യം വളർത്തുന്നതിനുള്ള പരിശീലനവും തിരുവമ്പാടി അഗ്രികൾച്ചർ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നൽകും.

കുറഞ്ഞ സ്ഥലത്ത് വലിയ മുതൽ മുടക്കില്ലാത്ത രീതിയിലാണ് പദ്ധതി ആരംഭിക്കുന്നത്. മീൻ വളർത്തുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത ടാങ്കും എയർ കംപ്രസ്സറും സ്പൈഡർ എയറോക്സിയും ഉൾപ്പെടുന്നതാണ് യൂണിറ്റ്. 100 മത്സ്യങ്ങളെ വളരെ ടാങ്കിൽ വളർത്താം. അക്വാപോണിക്സ് രീതിയിലേക്ക് മാറ്റാനും സൗകര്യമുണ്ട്. മത്സ്യക്കുഞ്ഞുങ്ങളെയും അവയ്ക്കാവശ്യമായ തീറ്റയും ടാങ്ക് നൊപ്പം സൊസൈറ്റി നൽകും. ബാങ്കിന്റെ മാതൃകയും പരിശീലനവും മറ്റും ടാഡ്കോസിന്റെ കൃഷി കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.8113013081ഈ നമ്പറിൽ നിന്ന് സേവനവും ലഭിക്കും.

[mbzshare]

Leave a Reply

Your email address will not be published.