ഞാനാരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ: ഉദ്യോഗസ്ഥർ ഐഡന്റിറ്റി കാത്തുസൂക്ഷിക്കണമെന്നാണ് പറഞ്ഞതെന്നും എ.ആർ.

adminmoonam

സഹകരണ സംഘം സെക്രട്ടറിമാരെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എൻ.എം.ഷീജ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഭരണസമിതിക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാൽ സംഘങ്ങളിലെ ഉദ്യോഗസ്ഥർ ഐഡന്റിറ്റി കാത്തുസൂക്ഷിച്ച് ജോലി ചെയ്യണമെന്നാണ് മാസം തോറും നടക്കുന്ന റിവ്യു മീറ്റിംഗിൽ താൻ പറഞ്ഞതെന്നും അവർ മൂന്നാംവഴി യോട് പറഞ്ഞു. മുഴുവൻ സഹകരണ സംഘങ്ങളോടും രാഷ്ട്രീയം നോക്കാതെയാണ് ഞാൻ പെരുമാറാറുള്ളത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News