ജെ.ഡി.സി പഠിപ്പിക്കുന്ന വകുപ്പ് ജീവനക്കാർക്ക് ഏപ്രിൽ 24 മുതൽ ഡ്യൂട്ടി ലീവ് അനുവദിച്ചു.

[mbzauthor]

സംസ്ഥാന സഹകരണ യൂണിയൻ നടത്തിവരുന്ന 2018-2019 അധ്യയനവർഷത്തിലെ ജെ.ഡി.സി പരിശീലന ക്ലാസുകൾ മാർച്ച് മാസത്തിൽ അവസാനിച്ചതിനാൽ സഹകരണ വകുപ്പിൽ നിന്നും പരിശീലനത്തിന് നിയോഗിച്ചിട്ടുള്ള ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു. ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ അധ്യയന വർഷത്തിലെ ജെ.ഡി.സി ഫൈനൽ പരീക്ഷ ഏപ്രിൽ 27 ആരംഭിച്ച് മെയ് 10 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ വിവിധ ഓഫീസുകളിൽ നിന്നുള്ള ഡിപ്പാർട്ടമെന്റ് ട്രെയിനികൾ പരിശീലന കേന്ദ്രത്തിൽ നിന്ന് വിടുതൽ ചെയ്ത് ഒഴിവുകളുടെ അടിസ്ഥാനത്തിൽ പുതിയ ഓഫീസുകളിൽ പ്രവേശിക്കണമെന്ന് ഉത്തരവ് വന്നിരുന്നു. ഇത് ട്രെയിനികൾക്ക് പരീക്ഷയ്ക്ക് തയ്യാറാകുന്നതിന് ഒരുപാട് ബുദ്ധിമുട്ട് വന്ന സാഹചര്യത്തിൽ പരീക്ഷാ സമയത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജെ. ഡി.സി ഫൈനൽ പരീക്ഷ എഴുതുന്ന ട്രെയിനികൾക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിനുവേണ്ടി ഡ്യൂട്ടി ലീവ് അനുവദിച്ചു ഭരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ ഉത്തരവിട്ടു.

[mbzshare]

Leave a Reply

Your email address will not be published.