ജീവിതത്തിൽ എ പ്ലസ് നേടാനുള്ള പരിശ്രമം വേണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ

[mbzauthor]

പരീക്ഷകളിൽ മാത്രമല്ല ജീവിതത്തിലും എ.പ്ലസ് നേടാൻ കുട്ടികൾ പരിശ്രമിക്കണമെന്ന് മന്ത്രി.ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ 2018-19 അധ്യയന വർഷത്തെ വിദ്യാഭ്യാസ- കലാ-കായിക മികവിന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയിൽ എ പ്ലസ് നേടുന്ന എല്ലാവർക്കും ജീവിതത്തിൽ എ പ്ലസ് നേടാൻ കഴിയണമെന്നില്ല.സമൂഹത്തിൽ എല്ലാവരുടെയും അംഗീകാരം നേടി സമൂഹത്തിലെ ഉയർന്ന നിലവാരം പുലർത്താൻ കഴിയണം. ജീവിതം കുറ്റങ്ങളില്ലാത്തതാകണം. മത്സരം തുടർ പഠനത്തിലുമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നീലേശ്വരം സഹകരണ അർബൻ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് വൈസ് ചെയർമാൻ കെ.രാജഗോപാലൻ അധ്യക്ഷനായിരുന്നു. നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ,ബോർഡ് സെക്രട്ടറി അഡീഷണൽ രജിസ്ട്രാർ വി.ബി. കൃഷ്ണകുമാർ ,ജോയിന്റ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ്, പി.എ.സി.എസ്.അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സാബു എബ്രഹാം, ,ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.വി.ഭാസ്കരൻ ,പി.കെ.വിനയകുമാർ., ബി.സുകുമാരൻ, ബോർഡ് ഭരണസമിതി അംഗം കെ.പി.വത്സലൻ,നീലേശ്വരം അർബൻ ബാങ്ക് പ്രസിഡൻറ് കെ.പി.നാരായണൻ, നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡൻറ് എം.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.