ജനനന്മ സഹകരണ സംഘം കാൽ ലക്ഷം പേരുടെ നേത്രദാന സമ്മതപത്രം നൽകും
സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി വടകര താലൂക്ക് ജനനന്മ കോ – ഓപ്പറേറ്റീവ് സോസൈറ്റി മെഡിക്കല്‍ കോളേജ് നേത്ര ബാങ്കിലേക്ക് കാല്‍ ലക്ഷം നേത്രദാന സമ്മത പത്രം ശേഖരിച്ചു നല്‍കുന്ന ചടങ്ങ് കെ.കെ. രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിസി. ടി.ടി.അദ്ധ്യക്ഷത വഹിച്ചു. ഹരീന്ദ്രന്‍ കരിമ്പനപ്പാലം ആദ്യസമ്മത പത്രം കൈമാറി. യുവ സാഹിത്യകാരന്‍ അഖില്‍ രാജിനെ സഹകരണവകുപ്പ് യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഓ.എം. ബിന്ദു ആദരിച്ചു. വി.പി. സര്‍വോത്തമന്‍, സതീഷ് ബാബു.ടി, വി.കെ. ഭാസ്‌ക്കരന്‍, ടി.കെ. കൃഷ്ണന്‍, ശ്രീലേഷ്.ടി.പി,ശ്രീലേഖ പി.കെ എന്നിവര്‍ പങ്കെടുത്തു.