ചേമഞ്ചേരി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി. സെക്രട്ടറി ധനഞ്ജയ്റിപ്പോർട്ട് അവതരിപ്പിച്ചു.
കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്, എൻ.എം.ഡി.സി ചെയർമാൻ കെ.കെ. മുഹമ്മദ്, പന്തലായിനി ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, മുൻ എം.എൽ.എ പി. വിശ്വൻ ജോയിന്റ് രജിസ്ട്രാർ ബി. സുധ, അസിസ്റ്റന്റ് രജിസ്ട്രാർ ജി. ഗീതാനന്ദൻ, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീബ ശ്രീധരൻ, ഗീതാ മുല്ലോളി, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ഉള്ളൂർ ദാസൻ, എം. കെ. മുഹമ്മദ്, എം.വി.ഷീല, എം.സി. ഷൈമ, ശ്രീസുധൻ, ഉണ്ണികൃഷ്ണൻ പൂക്കാട്, സത്യനാഥൻ മാടഞ്ചേരി, ഗീത മേലേടുത്ത്, കെ രവീന്ദ്രൻ എം നൗഫൽ എന്നിവർ സംസാരിച്ചു.