ചാത്തമംഗലം ബാങ്ക് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.

adminmoonam

കോഴിക്കോട് ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അയോധ്യ ജെ.എൽ.ജി യുടെ സഹകരണത്തോടെ തെക്കുമ്പലത്തു ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പച്ചകറി കൃഷിയുടെ വിത്തിടൽ കർമ്മം നിർവഹിച്ചു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് വി. സുന്ദരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി വി.വിനോദ് കുമാർ, ഡയറക്ടർമാരായ ചൂലൂർ നാരായണൻ, കെ. ശ്രീനിവാസൻ,സി.പി.സന്തോഷ് എന്നിവർ സംസാരിച്ചു. ഒരേക്കർ സ്ഥലത്ത് നടത്തുന്ന കൃഷിയിൽ മത്തൻ, വെണ്ട ,മുളക്,പയർ,പാവൽ,വഴുതന, ചീര തുടങ്ങിയവയുണ്ട്. പച്ചക്കറിയുടെ വിപണനം ബാങ്കിന്റെ കൺസ്യൂമർ സ്റ്റോർ വഴി നടത്തുമെന്ന് സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News