ചവറയിലെ ഐ.ഐ.ഐ.സി.യിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ 17 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യന്, സൂപ്പര്‍വൈസറി, മാനേജീരിയല്‍ തല കോഴ്സുകളുണ്ട്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഡിപ്ലോമ, ഐ.ടി.ഐ. സര്‍ട്ടിഫിക്കേറ്റ്, ബിരുദം, ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മാസം മുതല്‍ ഒരുവര്‍ഷം വരെ നീളുന്ന കോഴ്സുകള്‍ ഇവിടെയുണ്ട്.
കേരള അക്കാദമി ഫോര്‍ സ്കില്‍സും യു.എല്‍.സി.സി.എസ്സും ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്. മികച്ച ഭൗതിക സൗകര്യം, ഹോസ്റ്റല്‍ സൗകര്യം, പുത്തന്‍ ടെക്നോളജി, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, പ്ലേസ്മെന്റ്, സോഫ്റ്റ് സ്കില്‍ പരിശീലനം മുതലായവ ഐ.ഐ.ഐ.സി. കോഴ്സുകളുടെ പ്രത്യേകതകളാണ്. എല്ലാ കോഴ്സുകളും സംസ്ഥാന സര്‍ക്കാരും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കൗണ്‍സിലും അംഗീകരിച്ചവയാണ്.
ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താനുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെ ലിംഗ്വാസ്കില്‍ പ്രോഗ്രാമും ഐ.ഐ.ഐ.സി. യിലുണ്ട്. പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസ കോഴ്സുകളും ഐ.ഐ.ഐ.സി. നടത്തുന്നുണ്ട്. അപേക്ഷ ഡിസംബര്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് :www.iiic.ac.in. ഫോണ്‍ : 8078980000