കൺസ്യൂമർഫെഡിന്റെ ക്രിസ്തുമസ് പുതുവത്സര വിപണി ആരംഭിച്ചു.

adminmoonam

പൊതുവിപണിയിൽ ഉത്സവാഘോഷ സമയങ്ങളിൽ വിലക്കയറ്റം ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടിയാണ് കൺസ്യൂമർഫെഡ് വിപണി ഇടപെടൽ നടത്താൻ വേണ്ടി ശ്രമിക്കുന്നത്.ഇതിന്റെ തുടർച്ചയായാണ് ഇത്തവണയും ക്രിസ്മസ്-പുതുവത്സര വിപണി സംഘടിപ്പിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലുമായി 200 ത്രിവേണികളിൽ കൂടി ഈ വിപണി ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് പൊതുവിപണിയേക്കാൾ സബ്സിഡി നൽകി കാര്യമായ വില കുറവിൽ ലഭ്യമാക്കുന്നത്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ആണ് ആകർഷകമായ ശ്രദ്ധയോടെ പൊതു ജനങ്ങൾക്ക് നൽകുന്നത്. സബ്‌സിഡി സാധനങ്ങൾക്കു പുറമേ നോൺ സബ്സിഡി സാധനങ്ങളും പൊതുമാർക്കറ്റിലേക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വില കുറച്ചു ത്രിവേണിയിലെ ക്രിസ്മസ്-പുതുവത്സര വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞവിലയ്ക്ക് വാങ്ങാനും പൊതു മാർക്കറ്റിൽ വില നിയന്ത്രിക്കാൻ സാധിക്കും. സഹകരണ ക്രിസ്തുമസ് പുതുവത്സര വിപണി – 2019ന്റെ സംസ്ഥാനതല ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

Leave a Reply

Your email address will not be published.