ക്ഷേമ പെൻഷനുകൾ വിതരണം ചെയ്ത ഇനത്തിലുള്ള ഇൻസെന്റീവ് ഉടൻ അനുവദിക്കണമെന്ന് എംപ്ലോയീസ് യൂണിയൻ.
സഹകരണ സ്ഥാപനങ്ങൾ വഴി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തതിൽ ഉള്ള ഇൻസെന്റീവ് ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. ഇൻസെന്റീവ് കാലതാമസം കൂടാതെ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്ക് അനുവദിക്കണമെന്ന് ധനമന്ത്രിയോട് സംഘടന ആവശ്യപ്പെട്ടു.
2019 ഒക്ടോബർ നവംബർ മാസങ്ങളിലെ പെൻഷൻ 2020 മാർച്ചിലും 2019 ഡിസംബർ മുതൽ 2020 ഏപ്രിൽ വരെയുള്ള അഞ്ച് മാസത്തെ പെൻഷൻ ഏപ്രിൽ മാസത്തിലും 1000 രൂപ വീതമുള്ള സാമ്പത്തിക സഹായം മെയ് മാസത്തിലുമാണ് വിതരണംചെയ്തത്.ഈ ഇൻസെന്റീവ് വൈകാതെ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പ്രതികൂലമായ സാഹചര്യം ഉണ്ടായിട്ടും കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി പെൻഷൻ വിതരണം പൂർത്തിയാക്കാൻ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. തുച്ഛമായ കമ്മീഷൻ തുക മാത്രം കമ്മീഷനായി ലഭിച്ചു വരുന്നവരാണ് ഇവരിൽ അധികം പേരും. കോവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും സംഘടനാ ജനറൽ സെക്രട്ടറി വി. എ. രമേഷ് ധനമന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു.