ക്ഷീരകർഷകർക്ക് തിങ്കളാഴ്ച മുതൽ കാലിത്തീറ്റ ചാക്ക് ഒന്നിന്, 400 രൂപ സബ്സിഡി നൽകും. കോവിഡ് ബാധയുണ്ടായാൽ ജീവനക്കാർക്ക് 10,000 രൂപ അടിയന്തര സഹായം നൽകുമെന്നും മുഖ്യമന്ത്രി.

adminmoonam

സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വിവിധ ക്ഷേമപദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് തിങ്കളാഴ്ച മുതൽ കാലിത്തീറ്റ ചാക്ക് ഒന്നിനു 400 രൂപ സബ്സിഡി നിരക്കിൽ നൽകും. ഏപ്രിൽ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തിൽ പരമാവധി അഞ്ച് ചാക്ക് കാലിത്തീറ്റ ഒരു കർഷകന് എന്ന നിലയിൽ രണ്ടു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം കാലിത്തീറ്റ ചാക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1,11,914 ക്ഷീരകർഷകരിൽ നിന്നും കിസാൻ ക്രെഡിറ്റ് കാർഡ് നായുള്ള അപേക്ഷകൾ സ്വീകരിക്കും. അതിൽ 95,815 അപേക്ഷകൾ വിവിധ ബാങ്കുകളിൽ ഇതിനകം എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. 13,869 കർഷകർക്ക് ഇതുവരെ 88 കോടി 20 ലക്ഷം രൂപ കുറഞ്ഞ പലിശയ്ക്ക് കിസാൻ ക്രെഡിറ്റ് കാർഡിലൂടെ ബാങ്കുകൾ മുഖേന അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് പാൽ സംഭരണ വിതരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അടിയന്തര സഹായമായി പതിനായിരം രൂപ ക്ഷീരവികസനവകുപ്പ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷീര സംഘങ്ങളിലൂടെ സർക്കാർ ധനസഹായത്തോടുകൂടി 8500 ടൺ വൈക്കോലും പച്ചപ്പുല്ലും വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.