കോവിഡ് വ്യാപനം :നിരീക്ഷണത്തിന് അയല്‍പ്പക്ക സമിതി

Deepthi Vipin lal

കോവിഡ് വ്യാപനമുള്ള എല്ലാ വാര്‍ഡുകളിലും ശരാശരി അമ്പതു വീടുകള്‍ ഉള്‍പ്പെടുത്തി രൂപവത്കരിച്ചിട്ടുള്ള ക്ലസ്റ്ററുകളെ അയല്‍പ്പക്ക നിരീക്ഷണ സമിതികളുടെ കീഴിലാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു. വാര്‍ഡ്തല സമിതികളുടെ ഉപഘടകങ്ങളായാണു അയല്‍പ്പക്ക നിരീക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കേണ്ടത്. സന്നദ്ധസേനാംഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ, ജനമൈത്രി പോലീസ് എന്നിവരെ ഈ സമിതികളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നു.

സമ്പര്‍ക്കം വന്നവരെ കണ്ടെത്താനും രോഗികള്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കാനും അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാനുമുള്ള ചുമതലക്കാര്‍ ആരെന്നു ഓരോ അയല്‍പ്പക്ക സമിതിയിലും തിട്ടപ്പെടുത്തണം. വാര്‍ഡ്തല സമിതിയുടെ മേല്‍നോട്ടത്തിലാവും അയല്‍പ്പക്ക നിരീക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുക. കോവിഡ് പോസിറ്റീവായ ആളുള്ള വീട്ടില്‍ ആ ആളിനെ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടോ എന്നുറപ്പാക്കേണ്ടതും അയല്‍പ്പക്ക സമിതിയാണ്. ക്വാറന്റീന്‍ ലംഘിക്കുന്നവരില്‍ നിന്നു പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്.

കുടുംബാംഗങ്ങള്‍ മുഴുവന്‍ ക്വാറന്റീനിലായാല്‍ അവര്‍ക്കുവേണ്ട ഭക്ഷണവും മരുന്നും മറ്റു അവശ്യസാധനങ്ങളും കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തണം. ഇതിനായി സന്നദ്ധ സേനാംഗങ്ങളുടെ സേവനം നല്‍കണം. ഇവര്‍ക്ക് ഇന്ധനച്ചെലവും യാത്രച്ചെലവും തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിക്കണം. കോവിഡ് പ്രതിരോധത്തിനു വാര്‍ഡ്തല സമിതിയംഗങ്ങള്‍ക്കും ആര്‍.ആര്‍.ടി. അംഗങ്ങള്‍ക്കും അയല്‍പ്പക്ക സമിതിയംഗങ്ങള്‍ക്കും പരിശീലനം നല്‍കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. അയല്‍പ്പക്ക സമിതികളുടെ മറ്റു ചുമതലകളും ഉത്തരവില്‍ വിശദമായി പറയുന്നുണ്ട്.

 

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/09/505-അയൽപക്ക-സമിതി-i.pdf” title=”505 അയൽപക്ക സമിതി i”]

Leave a Reply

Your email address will not be published. Required fields are marked *

Latest News