കോവിഡ് വാക്സിന്: ക്ഷീര സംഘം ജീവനക്കാര്‍ മുന്‍ഗണനാ പട്ടികയില്‍
ക്ഷീര സംഘം ജീവനക്കാരെ കോവിഡ് വാക്സിനേഷന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. സംഘം സെക്രട്ടറിമാര്‍ക്ക് നേരിട്ട് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വെബ് പോര്‍ട്ടലില്‍ നല്കുന്ന വിവരങ്ങളുടെ കൃത്യത സംഘം സെക്രട്ടറിമാര്‍ ഉറപ്പുവരുതേണ്ടതാണ്.
ആദ്യം https://www.cowin.gov.in/home എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരള സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ https://covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്ഷീര സംഘം സെക്രട്ടറിമാര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് FSSAI ലൈസന്‍സ്/ DCS രജിസ്ട്രേഷന് സര്‍ട്ടഫിക്കറ്റ് എന്നിവ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.
സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറായി രജിത ആറിനെ (ഡെപ്യൂട്ടി ഡരക്ടര്‍( ഇ-ഗവര്‍ണേന്‍സ് ആന്റ് ഐ.ടി) ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446300767 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇ-ഹെല്‍ത്ത് സംബന്ധിച്ച സംശയങ്ങള്‍ക്കായി അര്‍ജുനെ 9188481512 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.