കോഴിക്കോട്ടെ സഹകരണ ദന്താശുപത്രിയില്‍ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

കോഴിക്കോട് ചാലപ്പുറത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ ദന്താശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് കോഴിക്കോട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ് ) എ.കെ. അഗസ്തി ഉദ്ഘാടനം ചെയ്തു. ദന്താശുപത്രി പ്രസിഡന്റ് ദിനേഷ് കെ. അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവി, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി, ആശുപത്രി വൈസ് പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി, ഡോക്ടര്‍ അബ്ദുള്ള ജാവേദ് എന്നിവര്‍ സംസാരിച്ചു. ദന്താശുപത്രി ഡയറക്ടര്‍ അഷ്‌റഫ് മണക്കടവ് സ്വാഗവും സെക്രട്ടറി പ്രിയ.സി.പി നന്ദിയും പറഞ്ഞു.

ഫിസിയോതെറാപ്പി യൂണിറ്റിനെ കുറിച്ച് സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് ദിവ്യ.കെ വിശദീകരിച്ചു. മിതമായ നിരക്കില്‍ മികച്ച ചികിത്സയാണ് ആശുപത്രി ലക്ഷ്യമിടുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ താഴത്തെ നിലയില്‍ വിശാലമായ കെട്ടിടത്തിലാണ് ആശുപത്രിയുടെ വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News