കോഴിക്കോട് സഹകരണ ഭവൻ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ജില്ലാ കളക്ടർ.

adminmoonam

കോഴിക്കോട് പുതിയറയിലെ സഹകരണ വകുപ്പിന്റെ അധീനതയിലുള്ള അഞ്ചുനില കോൺക്രീറ്റ് കെട്ടിടം( സഹകരണ ഭവൻ) 30 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.കെട്ടിടം ഉടമസ്ഥരായ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ( ജനറൽ)നെ കളക്ടർ സാംബശിവറാവു ഇതിനായി ചുമതലപ്പെടുത്തി.ഈ ഉത്തരവ് നടപ്പിൽ വരുത്തി എന്നത് കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ ഉറപ്പുവരുത്തണം.ഇക്കാര്യം കളക്ടറുടെ ഓഫീസിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ ആണ് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News