കോഴിക്കോട് സഹകരണ ഭവനിൽ പഠനകേന്ദ്രം തുറന്നു.

[mbzauthor]

 

കോഴിക്കോട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഓഫീസായ സഹകരണ ഭവനിൽ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി. കെ.രാധാകൃഷ്ണൻ വകുപ്പിന്റെ ആവശ്യങ്ങൾക്കായി പഠനകേന്ദ്രം തുറന്നു കൊടുത്തു. ചടങ്ങിൽ ഡെപ്യൂട്ടി റജിസ്റ്റർ പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ. അഗസ്തി സംസാരിച്ചു. തുടർന്ന് നടന്ന “സഹകരണ നിയമത്തിന്റെ അമ്പതാം വാർഷികം”എന്ന ക്ലാസ്സിൽ റിട്ടേർഡ് ജോയിന്റ് രജിസ്ട്രാർ ടി.പി. ശ്രീധരൻ ക്ലാസ്സെടുത്തു. എസ്.സി/എസ്.ടി അസിസ്റ്റന്റ് രജിസ്ട്രാർ പി.കൃഷ്ണൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. 150 പേർക്ക് ഒരേസമയം ഇരിക്കാവുന്ന രീതിയിലുള്ള ഓഡിറ്റോറിയം ആണ് പഠന കേന്ദ്രമായി ഉപയോഗപ്പെടുത്തുന്നത്.

ഇതോടൊപ്പം സർവീസിൽ നിന്നും വിരമിക്കുന്ന ജോയിന്റ് ഡയറക്ടർ( ആഡിറ്റ്) എം. കെ.കൃഷ്ണദാസൻ, ഡെപ്യൂട്ടി രജിസ്ട്രാർ( ഭരണം) പി കെ സുരേഷ് എന്നിവർക്കുള്ള യാത്രയപ്പും നൽകി.

[mbzshare]

Leave a Reply

Your email address will not be published.