കോഴിക്കോട് ജില്ലാ സഹകരണാശുപത്രിക്ക് ഡി.എന്‍.ബി. കോഴ്‌സിന് അനുമതി

Deepthi Vipin lal

ഡോക്ടര്‍മാര്‍ക്കു ബിരുദാനന്തര പഠനത്തിനുള്ള DNB കോഴ്‌സ് നടത്തുന്നതിനു കോഴ്‌ക്കോട് ജില്ലാ സഹകരണാശുപത്രിക്കു നാഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് അനുമതി നല്‍കി.

ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ DNB കോഴ്‌സും ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ DrNB കോഴ്‌സും കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഹകരണ അസി. രജിസ്ട്രാര്‍ ( പ്ലാനിങ് ) എ.കെ. അഗസ്തി, ഡോ. കെ. വിനയചന്ദ്രന്‍ നായര്‍, ഐ.എം.എ. സെക്രട്ടറി ഡോ. ശങ്കര്‍ മഹാദേവന്‍, KCEU ജില്ലാ പ്രസിഡന്റ് കെ. ബാബുരാജ് എന്നിവര്‍ ആശംസ നേര്‍ന്നു.

Leave a Reply

Your email address will not be published.