കോംകോ ലിമിറ്റഡിന്റെ ചേവരമ്പലം ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട് മര്‍ക്കന്റയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോംകോ) ലിമിറ്റഡിന്റെ ചേവരമ്പലം ബ്രാഞ്ച് ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സ്ട്രോങ്ങ് റൂം ഉദ്ഘാടനം കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രനും സോഫ്റ്റ്വെയര് സ്വിച്ച് ഓണ്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദും ആദ്യ നിക്ഷേപം സ്വീകരിക്കല്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ശ്രീ. ടി.ജയരാജനും നിര്‍വഹിച്ചു.
കോംകോ പ്രസിഡണ്ട് വി ടി സത്യന് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി പ്രസന്ന, എം എന്‍ പ്രവീണ്‍കുമാര്‍, സരിത പറയേരി എന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. കെ ദാമോദരന്‍, ടി കെ വേണു, പി ടി ജനര്ദ്ദനന്, തിലകാരുണ്, പി ശിവരാജന് തുടങ്ങിയവര്‍ സംസാരിച്ചു. കോംകോ സെക്രട്ടറി എന്‍ ബിജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോംകോ വൈസ് പ്രസിഡണ്ട് ഇ ദാമോദരന്‍ സ്വാഗതവും ഡയറക്ടര്‍ കെ സോമന് നന്ദിയും പറഞ്ഞു.