കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
സഹകരണ മേഖലയെ തകര്‍ക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ പങ്കാളികളാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി)ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ജീവനക്കാരുടെ ശമ്പളത്തിന്റെ സംരക്ഷണംസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് റോയി ഐസക് ഡാനിയല്‍ അധ്യക്ഷത വഹിച്ചു.
25 വര്‍ഷം കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന എ.കെ. രാജനെ യോഗത്തില്‍ ആദരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് കൊയ്പ്പള്ളി മാധവന്‍കുട്ടി ഉപഹാരങ്ങള്‍ നല്‍കി.
എസ്.ആര്‍. ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. ആമ്പക്കാട്ട് സുരേഷ്, സി. സന്തോഷ് കുമാര്‍, എ. റാഫി, ഹബീബ് റഹ്മാന്‍, ബിജു കുമാര്‍, എ സനുരജ്,പി.ബി. സുജില്‍, പി.എസ്.ഷീജ ദേവി, ദീപക് ഏരുവ, എം.ജെ. ശ്രീപാല്‍, രമേശ് ഗോവിന്ദ്, ടി. അജയകുമാര്‍, പ്രിന്‍സ്.പി. ജോഷ്വാ, വിഷ്ണു ചേക്കോടന്‍, അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.