കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നേതൃത്വ പരിശീലന ക്യാമ്പ് ബത്തേരിയില്‍
കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി. ഇ. എഫ് )സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മാര്‍ച്ച് 12,13 ശനി, ഞായര്‍ തിയ്യതികളില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സഹകരണ മേഖലയിലെ ഏക പഞ്ച നക്ഷത്ര സംരംഭമായ സപ്ത റിസോര്‍ട്ട് &സ്പായില്‍വെച്ച് നടക്കും.
12ന് രാവിലെ കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെ. സി. ഇ. എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിക്കും. ഡി. സി. സി. പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന്‍,ടി. സിദ്ധിഖ് എം. എല്‍. എ, ഐ. സി. ബാലകൃഷ്ണന്‍ എം. എല്‍. എ, കെ. പി. സി. സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ:പി. എം. നിയാസ്, കെ. കെ. അബ്രഹാം, ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി, പി. കെ. വിനയ കുമാര്‍ പ്രസംഗിക്കും. മൂവിങ് റ്റുവര്‍ഡ്‌സ് പ്രൊഫഷണല്‍ എക്‌സല്ലന്‍സ് എന്ന വിഷയത്തില്‍ ജെ. സി. ഐ. അന്താരാഷ്ട്ര പരിശീലകന്‍ എ. ദിനേശ് ക്ലാസ്സ് എടുക്കും. വൈകുന്നേരം സംസ്ഥാന കമ്മിറ്റി യോഗവും ശേഷം കലാപരിപാടികളും ഉണ്ടാകും.
13ന് പ്രൊഫഷനല്‍ എഫക്റ്റീവ്‌നെസ്സ് എന്ന വിഷയത്തില്‍ കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ.ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടര്‍ എം. വി. ശശികുമാര്‍ ക്ലാസ്സ് നയിക്കും.
ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍, താലൂക്ക് പ്രസിഡന്റ്, സെക്രട്ടറിമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരടങ്ങിയ മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സഹകരണ രംഗത്തെ ആനുകാലിക പ്രശ്‌നങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും പരിഹാര നിര്‍ദ്ദേശങ്ങളും ക്യാമ്പില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ഭാരവാഹികളായ റ്റി. സി. ലൂക്കോസ്, ടി. വി. ഉണ്ണികൃഷ്ണന്‍,എം. രാജു, സി. വി. അജയന്‍,എന്‍. ഡി. ഷൈജു, ജില്‍സണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.