കോ.ഓപറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റുമാർ സംസ്ഥാന വ്യാപകമായി നാളെ സമരം തുടങ്ങുന്നു

adminmoonam

കോ.ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റുമാർ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്. കോവിഡ് കാലത്തും സർക്കാരിന്റെ വിവിധ പെൻഷനുകൾ വിതരണം ചെയ്ത കളക്ഷൻ ഏജന്റ്മാരോട് സർക്കാർ കാണിക്കുന്ന അവഗണനയിലും ന്യായമായ അവകാശങ്ങൾ അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് സി.ബി.ഡി.സി.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ നാളെ സമരം നടത്തുന്നത്. കളക്ഷൻ ഏജന്റുമാർക്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്തതിന് 3 തവണയായി ലഭിക്കാനുള്ള ഇൻസന്റീവ് കുടിശ്ശിക ഉടൻ നൽകുക,
കോവിഡിന്റെ പ്രയാസങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്ന കളക്ഷൻ ഏജന്റ് മാർക്ക് സർക്കാർ നേരിട്ട് ഇടക്കാലാശ്വാസം നടപ്പിലാക്കുക,
കളക്ഷൻ ഏജന്റ് മാർക്ക് സർക്കാർ ഇറക്കിയ ഉത്തരവുകൾ നടപ്പിലാക്കുക,
പെൻഷൻ ഉത്തരവിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സി.ബി.ഡി.സി.എ സംസ്ഥാന കമ്മിറ്റി നാളെ സമരം നടത്തുന്നത്.

ജില്ല, താലൂക്ക് കമ്മിററികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സഹകരണ ജോയ്ന്റ് രജിസ്ട്രാർ , അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്കു മുൻപിൽ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Latest News