കേരളാ ബാങ്ക് ചെയർമാനുമായി സംഘടന നേതാക്കൾ ചർച്ച നടത്തി.
കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലുമായി ജീവനക്കാരുടെ സംഘടന നേതാക്കൾ ചർച്ച നടത്തി.
ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് അടുത്ത ദിവസം തന്നെ മന്ത്രി സംഘടനകളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും കേരളാ ബാങ്കിലെ പ്രമോഷൻ സംബന്ധിച്ച് സ്പെഷൽ റൂൾ തയാറായിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മന്ത്രിയുമായി തിങ്കളാഴ്ച്ച ചർച്ച നടത്തുന്നുണ്ടെന്നും ബാങ്ക് ചെയർമാൻ അറിയിച്ചു. കേരള ബാങ്ക് സി.ഇ.ഒ.യുമായും സഹകരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായും സംഘടനാ നേതാക്കൾ കൂടിക്കാഴ്ച നടത്തി.
സഹകരണ വകുപ്പ് സെക്രട്ടറി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകളിലായതിനാലാണ് ശമ്പള പരിഷ്ക്കരണ ചർച്ചയ്ക്ക് താമസം നേരിടുന്നതെന്നും, മന്ത്രിയുമായി സംസാരിച്ച് സെക്രട്ടറിയുടെ സമയം കൂടി ലഭ്യമായാൽ ജനുവരി 4 നോ 5 നോ ശമ്പള പരിഷ്കരണ ചർച്ച നടത്താമെന്നും പ്രൈവറ്റ് സെക്രട്ടറി അറിയിച്ചതായി സംഘടനാ നേതാക്കൾ പറഞ്ഞു. ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്,ഓൾ കേരള ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, ഓൾ കേരള ജില്ലാ ബാങ്ക് എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകളുടെ നേതാക്കളുമായി ചെയർമാൻ ചർച്ച നടത്തി.
ഓൾ കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നടത്തിയ ചർച്ചയിൽ ജന:സെക്രട്ടറി സി.കെ.അബ്ദുറഹിമാൻ,
വൈ: പ്രസിഡണ്ട് എൻ.ജയമോഹൻ,
അസി: സെക്രട്ടറി ടി.കെ.സനൽകുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ.എസ്.ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.