കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് മണ്ണാർക്കാട് താലൂക്ക് സമ്മേളനം നടത്തി

moonamvazhi

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് (KCEF) മണ്ണാർക്കാട് താലൂക്ക് സമ്മേളനവും നടത്തി. തച്ചമ്പാറ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്ന ജില്ലാ പ്രസിഡന്റ് സി.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സി.മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്ന് കയറ്റം അവസാനിപ്പിക്കുക. DA കുടിശ്ശിക അനുവദിക്കുക, സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്തവർക്കുള്ള ഇൻസെന്റീവ് ഉടൻ അനുവദിക്കുക, ജീവനക്കാരുടെ പ്രമോഷനെ ബാധിക്കുന്ന ചട്ട ഭേദഗതികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ട് വെച്ചു.

യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മുഹമ്മത് മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാസ് തച്ചമ്പാറ, പി.ഗോപി. ടി.കെ.മുരളീധരൻ , സി.ശിവസുന്ദരൻ, കെ.സി. സുഗേഷ്, കെ.പി.കെ.സുരേഷ്കുമാർ ,ടി.കുമാരൻ ,എം.ജയകുമാർ.എൻ. ദിലീപ്, രാജേഷ്.പി.മാത്യു , കെ.ജോൺസൺ , പി. കമലം, സാന്റി സാബു, കിരൺ, ഇ.ബി. രാജേഷ്, സിജീഷ് കുമാർ, അനിൽകുമാർ ലിജി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പ്രസിഡന്റ് – പി.കൃഷ്ണപ്രസാദ്, സെക്രട്ടറി – രാജേഷ്.പി.മാത്യു,

ഭാരവാഹികൾ: വൈസ് പ്രസിഡന്റ് _ ഇ.ബി. രാജേഷ്, സെക്രട്ടറി – രാജേഷ്.പി.മാത്യു ജോയിന്റ് സെക്രട്ടറി – കിരൺ, ട്രഷറർ – എൻ. ദിലീപ്, വനിതാ ഫോറം ഭാരവാഹികൾ കൺവീനർ – പി. കമലം, ചെയർ പേഴ്സൺ – സാന്റി സാബു.

Leave a Reply

Your email address will not be published. Required fields are marked *

Latest News