കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ദ്വിദിന പഠനക്യാമ്പ് നടത്തി

Deepthi Vipin lal

കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ ദ്വിദിന പഠനക്യാമ്പ് നടത്തി. പുതുപ്പാടിയില്‍ സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി എം.കെ. ശശി ആമുഖഭാഷണം നടത്തി. വിവിധ വിഷയങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ്, കണ്ണൂര്‍ ഡയരക്ടറായ ഡോ. എം. വി. ശശികുമാര്‍, ACSTI ഡയരക്ടര്‍ ഡോ.എം. രാമനുണ്ണി, അസി.രജിസ്ട്രാര്‍ സി.എം. വിനോദ്കുമാര്‍, യൂണിയന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.

സഹകരണമേഖല പ്രതിസന്ധി നേരിടുന്ന വര്‍ത്തമാനകാലത്ത് സഹകരണ സംഘങ്ങള്‍ സാദ്ധ്യതകള്‍ക്കനുസരിച്ച് വൈവിദ്ധ്യവത്കരണം നടപ്പിലാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റ് ഡയരക്ടറായ ഡോ:എം.വി. ശശികുമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സദസ് മാവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളില്‍ പ്രതിഭകളായ സഹകരണജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സംഘടിപ്പിച്ചു.

 

Leave a Reply

Your email address will not be published.