കേരളത്തിലെ സഹകരണ മേഖലയിലെ ഇൻകം ടാക്സ് വിഷയത്തിൽ അനുകൂല നീക്കവുമായി കേന്ദ്രസഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. കൊടിക്കുന്നിൽ എം.പി യുടെ ഇടപെടൽ ഫലം കാണുന്നു.

adminmoonam

കേരളത്തിലെ സഹകരണ മേഖലയെ ബാധിക്കുന്ന ഇൻകംടാക്സ് വിഷയത്തിൽ സഹകരണമേഖലയ്ക്ക് അനുകൂലമായ രീതിയിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി കു നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഈ ഉറപ്പു നൽകിയത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളെ ബാധിക്കുന്ന ഗൗരവമായ വിഷയം ആണിതെന്ന് ഇതുവരെ ബോധ്യപ്പെട്ടിരുന്നില്ല. ഇൻകം ടാക്സ് നിയമത്തിലെ 80പി എക്സംപ്ഷനും ഒരു കോടിക്ക് മുകളിൽ പിൻവലിക്കുമ്പോൾ 2% ടിഡിഎസ് ഡിഡക്ഷൻ സംബന്ധിച്ച194N നിയമവും പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ നിവേദനം നൽകിയാൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി യെ അറിയിച്ചു. പ്രശ്നം നേരിടുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ നിവേദനം നൽകിയാൽ അത് പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകി. കേരളത്തിലെ സഹകാരികൾ നൽകിയ നിവേദനത്തെ തുടർന്നാണ് എംപി ഈ വിഷയം കേന്ദ്രസർക്കാരിൽ ഉന്നയിച്ചത്.

സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഗൗരവമായ രീതിയിൽ ഇടപെടലുകൾ നടത്തിയാൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി നല്കിയിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി മൂന്നാംവഴി യോട് പറഞ്ഞു. നിർഭാഗ്യവശാൽ ഇതുവരെ സംസ്ഥാന സർക്കാർ വേണ്ടരീതിയിൽ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്നാണ് മനസ്സിലായതെന്നും എംപി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി താൻ എന്നും സഹകാരികൾകൊപ്പം ഉണ്ടാകുമെന്നും എംപി ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News