കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് പുനസംഘടിപ്പിച്ചു.
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന്റെ ഭരണസമിതി പുനസംഘടിപ്പിച്ചു. പെരിന്തൽമണ്ണ സ്വദേശി സി.ദിവാകരൻ ആണ് ചെയർമാൻ. സഹകരണ സെക്രട്ടറിയും രജിസ്ട്രാറും ഉൾപ്പെടെ 11 അംഗ ഭരണസമിതി ആണ് ഉള്ളത്. പയ്യന്നൂർ സ്വദേശി വി.കുഞ്ഞികൃഷ്ണൻ, കോഴിക്കോട് മാവൂർ സ്വദേശി ഇ.രമേഷ് ബാബു, ഇടുക്കി നെടുങ്കണ്ടം സ്വദേശി എം.സുകുമാരൻ, തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കെ.ജി. ശിവാനന്ദൻ. ഈ അഞ്ചുപേരും പ്രാഥമിക സഹകരണ സംഘം മാനേജ്മെന്റ് പ്രതിനിധികളാണ്. സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രതിനിധി ടി.ആർ. രമേശ്, പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധികളായ കെ. മോഹൻദാസ്, സുരേഷൻ. സി, ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രതിനിധിയായ പി.വി. ജയദേവ് എന്നിവരാണ് അംഗങ്ങൾ.