കേരള ബാങ്കിന് മുമ്പില്‍ ഉപവാസം
ശംബള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, മിനിമം വര്‍ദ്ധനവ് 3000 രൂപ ഉണ്ടാകുമെന്ന മന്ത്രിതല ചര്‍ച്ചയിലെ ഉറപ്പു പാലിക്കുക, ശമ്പള സ്‌കെയിലുകള്‍ വെട്ടിക്കുറച്ചത് പരിഹരിക്കുക, അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് കേരള ബാങ്ക് ആസ്ഥാനത്തിന് മുമ്പില്‍ വ്യാഴാഴ്ച ഉപവാസസമരം നടത്തി.
ഉപവാസ സമരം സംഘടനയുടെ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ ഡോ. ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന ജന.സെക്രട്ടറി സി.കെ. അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി.
എ.ഐ.ബി.ഇ.എ. ജോയിന്റ് സെകട്ടറി കെ.എസ്. കൃഷ്ണ, എ.കെ.ബി.ഇ.എഫ്. അസി.സെക്രട്ടറി സുരേഷ് കുമാര്‍, എംപ്ലോയീസ് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.എസ്. ശ്യാംകുമാര്‍, സംസ്ഥാന അസി.സെക്രട്ടറി സനല്‍ കുമാര്‍ , എസ്.എം. സുരേഷ് കുമാര്‍, മൂസക്കുട്ടി, മുനീര്‍, അനില്‍, ശ്യാംലാല്‍, സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.