കേരഫെഡ് റീജണല്‍ ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച്

moonamvazhi

കേരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം കോഴിക്കോട് പാവങ്ങാട്ടെ കേരഫെഡ് റീജണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയം തിരുത്തുക, നാഫെഡ് ഇടപെടല്‍ കാര്യക്ഷമമാക്കുക, വിലത്തകര്‍ച്ച നേരിടുന്ന നാളികേര കര്‍ഷകരെ സംരക്ഷിക്കുക, നാളികേര സംഭരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി എം പ്രകാശന്‍ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി വിശ്വന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം മെഹബൂബ്, ജോ. സെക്രട്ടറി വി എം ഷൗക്കത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ, കെ പി ചന്ദ്രി, കെ ഷിജു, പ്രത്യൂഷ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാര്‍ സമരത്തില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News