കെ.സി.യു.ബി വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

moonamvazhi

കണ്ണൂര്‍ കോ – ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ‘എ’ ക്ലാസ് മെമ്പര്‍മാരുടെ മക്കള്‍ക്ക് ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് സി.കരുണാകരന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന കെ.സി.യു.ബി വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം.2023 ല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ്, 90% മാര്‍ക്ക് നേടിയവര്‍ക്കും നേടിയവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ 2023 സെപ്റ്റംബര്‍ 20 നു മുമ്പ് മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, പാസ്‌പൊര്‍ട്ട് സൈസ് ഫോട്ടോ, മെമ്പര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം താവക്കരയിലുള്ള ഹെഡ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 04972703215, 8848893499.

Leave a Reply

Your email address will not be published. Required fields are marked *

Latest News