കൂത്താട്ടുകുളം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ പ്രവര്‍ത്തനം തുടങ്ങി
കൂത്താട്ടുകുളം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ ഇടയാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. RTGS/NEFT കോര്‍ബാങ്കിങ്ങ്, ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആരംഭിച്ച ഈ ശാഖ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു.
അഡ്വ.അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ദീര്‍ഘകാല പ്രസിഡന്റും സ്ഥാപക അംഗവുമായിരുന്ന സണ്ണി എബ്രാഹാം, പടിഞ്ഞാറയില്‍ മേഖലയിലെ പ്രധാന കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. എം.പി.ഐ ചെയര്‍പേഴ്സണ്‍ കമല സദാനന്ദന് സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയ ശിവന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി.ബി രതീഷ്, മൂവാറ്റുപുഴ അസി.രജിസ്ട്രാര്‍ ജയ്മോന്.യു.ചെറിയാന്, ഷാമോള്‍ സുനില്‍, ജിഷ രഞ്ജിത്ത്, ഫെബീഷ് ജോര്‍ജ്ജ്, റെജി ജോണ്‍, ബിനീഷ് കെ.തുളസീദാസ്, തോമസ് തേക്കുംകാട്ടില്‍, ബേബികീരാന്തടം, ഭരണസമിതി അംഗങ്ങളായ സണ്ണികുര്യാക്കോസ്, ജയിന്.സി, പോള്‍മാത്യു, ബാലചന്ദ്രന് കെ.വി, ജേക്കബ് രാജന്, റോബിന് ജോണ്‍, രഞ്ജിത്ത്.എന്‍, ഷൈന്‍ പി.എം, തോമസ് പി.ജെ, അംബുജാക്ഷിയമ്മ കെ.ജി, ജിജി ഷാനവാസ്, വനജ എം.ബി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.