കുമാരപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ കാട്ടിൽ മാർക്കറ്റ് ശാഖ തുറന്നു.
ആലപ്പുഴ കുമാരപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ കാട്ടിൽ മാർക്കറ്റ് ശാഖ തുറന്നു. കാട്ടിൽ മാർക്കറ്റ് നിവാസികളുടെ ബാങ്കെന്ന ചിരകാല സ്വപ്നം ഇന്ന് പൂവണിഞ്ഞു. ബാങ്ക് പ്രസിഡന്റ് എ. കെ രാജൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഔപചാരികമായി ഉത്‌ഘാടനം ചെയ്തു, ബാങ്ക് സെക്രട്ടറി ബൈജു രമേശ് സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ഇ. കെ. സദാശിവൻ, തോമസ് ഫിലിപ്പ്, ജി. രാജപ്പൻ, വിനോദ് കുമാർ. വി, രാജേഷ് ബാബു, സുജാത, പത്മാവല്ലി, പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് അംഗം യു. ദിലീപ്, ഗ്രാമപഞ്ചായത് അംഗം എൽ. യമുന, ബാങ്ക് അസിസ്റ്റന്റ് എസ്. ഗോപി,ബാങ്ക് ജീവനക്കാര വി വിശ്വംഭരൻ, രാജേഷ് കുമാർ, അരുൺ ശിവാനന്ദൻ, അനീഷ് കുമാർ, ശ്യാം കുമാർ തുടങ്ങിയവർ പങ്കെടുത്തു.