കുടുംബശ്രീ ഉല്‍പ്പന്ന ഭക്ഷ്യ വിപണന മേള തുടങ്ങി
കുടുംബശ്രീ ഉല്‍പ്പന്ന ഭക്ഷ്യ വിപണന മേള ‘ആരവം 2022’ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് ആരംഭിച്ചു. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയെ ആധുനീകരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അരക്കോടിയിലേറെ വനിതകളാണ് കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളത്. 25 വര്‍ഷത്തെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചതാണ്. തുടര്‍ന്നും അത് മുന്നോട്ടുപോകണം- മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ കായികമേളയില്‍ മൂന്ന് സ്വര്‍ണമെഡല്‍ നേടിയ കെ.നിവേദ്യ, നഗരസഭാ വൈസ് ചെയര്മാന് ഇ.കൃഷ്ണദാസ്, കൗണ്‍സിലര്‍ അനുപമ നായര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബി.എസ്. മനോജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണിക്കൃഷ്ണന്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ ആര്.ലക്ഷ്മി, ജെന്‍ഡര്‍ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ അര്ജുന് പ്രസാദ് എന്നിവര്‍ സംസാരിച്ചു.
ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വനിതാ സംരംഭകരുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച മേള 30ന് സമാപിക്കും.