കുടുംബശ്രീ ഇടപാട് സഹകരണ ബാങ്കുകള്‍വഴി
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തുടര്‍ന്നും സഹകരണ ബാങ്കിലെ അക്കൗണ്ട് മുഖേന പണമിടപാടുകള്‍ നടത്തണമെന്ന് സിഡിഎസുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് പറഞ്ഞു.
കുടുംബശ്രീയുടെ മുറ്റത്തെ മുല്ല, ലിങ്കേജ് ലോണ്‍ എന്നിവ സഹകരണ ബാങ്കുകളുമായി മികച്ച രീതിയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ ബാങ്കിലെ അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന തെറ്റായ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ഇത്തരം അറിയിപ്പ് കുടുംബശ്രീ നല്‍കിയിട്ടില്ല.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എന്‍ആര്‍എല്‍എം പദ്ധതി ഭാഗമായി റിവോള്‍വിങ് ഫണ്ട് ആനുകൂല്യം നല്‍കുന്നുണ്ട്. കേന്ദ്ര- ഗ്രാമവികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം അര്‍ഹരായ അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് റിവോള്‍വിങ് ഫണ്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ആര്‍എല്‍എം പദ്ധതിയില്‍ ഇ -എഫ്.എം.എ.എസ് (ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്റ് ആന്‍ഡ് അക്കൗണ്ടിങ് സിസ്റ്റം) മുഖേനയാണ് ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. എന്നാല്‍, ലോകോസ് സര്‍വേ ഭാഗമായി നിലവില്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇ -എഫ്.എം.എ.എസമുഖേന ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാങ്കേതിക തടസ്സമുണ്ട്. ഈ സാഹചര്യത്തില്‍ റിവോള്‍വിങ് ഫണ്ട് ആനുകൂല്യം ലഭിക്കാനായിമാത്രം അയല്‍ക്കൂട്ടങ്ങള്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കിലും അക്കൗണ്ട് ആരംഭിക്കാം. അതിന് സഹകരണ ബാങ്കിലെ അക്കൗണ്ട് ഒഴിവാക്കേണ്ടതില്ല- ജാഫര്‍ കെ കക്കൂത്ത് പറഞ്ഞു.
[mbzshare]