കിക്മ കോളേജിന് പേരുമാറ്റം
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ പേര് ആര്. പരമേശ്വരപിള്ള മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നു പുനര്‍നാമകരണം ചെയ്യും.
സംസ്ഥാന സഹകരണ യൂണിയന്റെ മുന്‍ ചെയര്‍മാനും എം.എല്‍.എ.യുമായിരുന്ന ആര് പരമേശ്വരപിള്ളയുടെ സ്മരണ നിലനിര്‍ത്താനാണ് ഈ പേരു നല്‍കിയതെന്ന് സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍.കൃഷ്ണന് നായര്‍ അറിയിച്ചു.