കാര്‍ഷിക വികസന ബാങ്ക്സിസ്റ്റം സൂപ്പര്‍വൈസര്‍ പരീക്ഷയ്ക്കുള്ള സിലബസ് പരിഷ്‌കരിച്ചു
പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്തികയിലേക്കുള്ള പരീക്ഷാ സിലബസ് പരിഷ്‌കരിച്ചു. സഹകരണ പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സിലബസ് പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. 80 മാര്‍ക്കിനുള്ള 160 ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. ടെക്നോളജി രംഗത്തെ മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് യോഗ്യതാ പരീക്ഷയുടെ സിലബസ് തയ്യാറാക്കിയിട്ടുള്ളത്.
പൊതുവിജ്ഞാനം, ജനറല്‍ ഇംഗ്ലീഷ് ആന്‍ഡ് റീസണിങ്, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് ആന്റ് സെക്യൂരിറ്റി, വെബ് മാനേജ്മെന്റ് ഓപ്പറേറ്റിങ് പ്രോഗ്രാം, സെര്‍വര്‍ മാനേജ്മെന്റ്, സൈബര്‍ ലോ ആന്റ് സൈബര്‍ സെക്യൂരിറ്റി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ ബാങ്കിങ്, സോഫ്റ്റ്വെയര്‍ ആന്റ് ഹാര്‍ഡ് വെയര്‍ അപ്ഡേറ്റ് എന്നിവയാണ് സിലബസിലുള്‍പ്പെട്ട വിഷയങ്ങള്‍.
പൊതുവിജ്ഞാനം, ജനറല്‍ ഇംഗ്ലീഷ് ആന്റ് റീസണിങ്, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ് എന്നീ മൂന്നു വിഷയങ്ങളില്‍ നിന്നായിരിക്കും 30 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. 60 ചോദ്യങ്ങള്‍ ഈ മേഖലയില്‍നിന്നുണ്ടാകും. മറ്റ് മേഖലയില്‍നിന്ന് പൊതുവായി 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ സോഫ്റ്റ് വെയര്‍, സെര്‍വര്‍ മാനേജ്മെന്റ്, ബാങ്കിങ് രംഗത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി എന്നിവയ്ക്കായിരിക്കും ഊന്നല്‍. 50 ചോദ്യങ്ങളെങ്കിലും ഈ വിഷയങ്ങളില്‍നിന്നുണ്ടാകും.