കാരശ്ശേരി മേഖല വനിതാസംഘം വിദ്യാർഥികളെ അനുമോദിച്ചു
കോഴിക്കോട് കാരശ്ശേരി മേഖല വനിതാ സഹകരണസംഘം ജീവനക്കാരുടെ കുട്ടികളിൽ എസ് എസ് എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച ഷിംന ഷാജുവിനും ഉന്നത വിജയം കൈവരിച്ച റിസു മുജീബിനും പ്രസിഡന്റ് റീനാ പ്രകാശ് പ്രശസ്തിപത്രവും കാഷ് അവാർഡും സമ്മാനിച്ചു.
പഞ്ചായത്തിലെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവർക്ക് വേണ്ട പഠനോപകരണങ്ങൾ നൽകാനും ഭരണസമിതി ആലോചിക്കുന്നുണ്ട്. പരീക്ഷകളിൽ പരാജയപ്പെട്ടവർക്കും പഠനവൈകല്യങ്ങളുള്ളവർക്കും കൗൺസിലിംഗ് നൽകുമെന്ന് സെക്രട്ടറി ഷിനോദ് ഉദ്യാനം ചടങ്ങിൽ അറിയിച്ചു. ഭരണസമിതി അംഗം അജിത മുണ്ടയിൽ നന്ദി പറഞ്ഞു.