കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നേതൃത്വത്തില്‍ സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ, പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ആലിന്‍ചുവട് ജനകീയ വായനശാലാ ഹാളില്‍ വെച്ച് നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് നിര്‍വഹിച്ചു. ടി.മായാദേവി അദ്ധ്യക്ഷയായി. സഹകരണ അസി.രജിസ്ട്രാര്‍ കെ.ശ്രീലേഖ,കെ.ആര്‍.അജയന്‍, വി.എന്‍.ഷീബ,ടി.എസ്.ഹരി എന്നിവര്‍ സംസാരിച്ചു.