ഒരു കോടി കോവിഡ് വാക്സിൻ ഉടനടി ലഭ്യമാക്കണം-സി.എൻ.വിജയകൃഷ്ണൻ
കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 27 ശതമാനത്തിനു മുകളിലായത് കണക്കിലെടുത്ത് അടിയന്തിരമായി ഒരു കോടി ഡോസ് കോവിഡ് വാക്സിൻ എത്തിക്കാൻ കേന്ദ്ര സർക്കാരിനോട് സമ്മർദ്ധം ചെലുത്തണമെന്ന് എം.വി.ആർ. കാൻസർ സെൻ്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, കേരളത്തിലെ ലോക്സഭ – രാജ്യസഭ അംഗങ്ങൾ എന്നിവർ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായ് നിൽക്കണം.
ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാന മായ കേരളത്തിൽ ഇപ്പോൾ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത നിലയിലാണ്. രാഷ്ട്രീയം മാറ്റി വെച്ച് കേന്ദ്രം കേരളത്തിലേക്ക് വാക്സിൻ എത്തിക്കണം. മറ്റു കാര്യങ്ങളിൽ നിന്നു വിഭിന്നമായി ഈ കാര്യത്തിൽ മൽസര ബുദ്ധി കാണിക്കണം. രണ്ടാം ഘട്ട വാക്സിൻ എടുക്കേണ്ട ആവശ്യത്തിലേക്ക് സർക്കാർ ആശുപത്രികൾക്കെന്ന പോലെ സഹകരണ, സ്വകാര്യ ആശുപത്രികളിലേക്കും ഉടനടി കൂടുതൽ ഡോസ് അനുവദിക്കണമെന്നും സി.എൻ.വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.